വിവാഹാഘോഷം ഒഴിവാക്കി; തുക ദുരിതാശ്വാസത്തിന് നല്‍കി നവദമ്പതികള്‍

തൊടുപുഴ: വിവാഹ സല്‍ക്കാര ചടങ്ങ് ഒഴിവാക്കി അതിന് മാറ്റിവച്ച തുക നവദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. തപാല്‍ വകുപ്പില്‍ നിന്നു പിആര്‍ഒ ആയി വിരമിച്ച ആനക്കൂട് രാജീവം യു എ രാജേന്ദ്രന്റെ മകന്‍ അനുരാജും വധു ശ്രുതിയുമാണ് വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത്. ദമ്പതികള്‍ താലൂക്ക് ഓഫിസില്‍ നേരിട്ടെത്തി തഹസില്‍ദാര്‍ വിനോദ്‌രാജിന് ഡ്രാഫ്റ്റ് കൈമാറുകയായിരുന്നു. ആഗസ്ത് 19നു നടക്കേണ്ടിയിരുന്ന വിവാഹം പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് 24നു വധൂഗൃഹത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി താലികെട്ടു മാത്രം നടത്തി. തുടര്‍ന്ന് നടത്താനിരുന്ന സ്വീകരണ ചടങ്ങുകള്‍ ഒഴിവാക്കുകയും തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. അനുരാജ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പെരുമ്പാവൂര്‍ ശാഖയിലെയും ശ്രുതി കേരള ഗ്രാമീണ്‍ ബാങ്ക് ഉടുമ്പന്നൂര്‍ ശാഖയിലെയും ജീവനക്കാരാണ്.

Next Story

RELATED STORIES

Share it