വിവാഹശേഷം മതപരിവര്‍ത്തനം അനുവദിക്കരുതെന്ന് ബജ്‌രംഗ്ദള്‍

മീററ്റ്: വിവാഹശേഷം മതപരിവര്‍ത്തനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കു കത്തെഴുതുമെന്ന് ബജ്‌രംഗ്ദള്‍ ഉത്തര്‍പ്രദേശ് സംസ്ഥാന കണ്‍വീനര്‍ ബല്‍രാജ് ദുഗര്‍. ലൗ ജിഹാദിലൂടെ മതംമാറ്റം നടക്കാതിരിക്കാന്‍ വേണ്ടിയാണതെന്നും അദ്ദേഹം പറഞ്ഞു. ശ്യാമ്‌ലി ജില്ലയിലെ കാണ്ട്‌ല നഗരത്തില്‍ 22കാരിയായ ഹിന്ദു യുവതിയെ 40കാരനായ മുഹമ്മദ് ആസിഫിനൊപ്പം കാണാതായതിനെ തുടര്‍ന്ന് ബിജെപി, ബജ്‌രംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ മഹാപഞ്ചായത്ത് യോഗത്തില്‍ സംബന്ധിച്ചിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം ന്യൂഡല്‍ഹിയിലെ വസന്തവിഹാറില്‍ രണ്ടുപേരെയും കണ്ടെത്തി. ഇത് ലൗ ജിഹാദാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.
വിവാഹശേഷം ഹിന്ദു പെണ്‍കുട്ടിയോട് മതംമാറാന്‍ മുസ്‌ലിം യുവാവ് ആവശ്യപ്പെടുന്നതെന്തിനാണ്? താന്‍ പ്രണയത്തിന് എതിരല്ല. പ്രായത്തില്‍ ഏറെ അന്തരമുള്ള ഈ വിവാഹം ലൗ ജിഹാദാണ്. ഹിന്ദു സമുദായാംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ഗൂഢാലോചനയാണിതിനു പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Next Story

RELATED STORIES

Share it