വിവാഹമോചിതര്‍ക്കുള്ള വിലക്ക് കത്തോലിക്കാസഭ നീക്കി

വത്തിക്കാന്‍ സിറ്റി: വിവാഹമോചനം നേടിയവരെയും പുനര്‍വിവാഹിതരെയും ചര്‍ച്ചിലെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കത്തോലിക്കാസഭ സിനഡില്‍ തീരുമാനം.
മൂന്നാഴ്ചയായി വത്തിക്കാനില്‍ നടന്ന മെത്രാന്‍ സിനഡിന്റെ സമാപന സമ്മേളനത്തിലാണു പോപ്പ് മെത്രാന്‍മാരുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.
സ്‌നേഹം, വിവാഹം, ലൈംഗികത എന്നീ കാര്യങ്ങളില്‍ വിശ്വാസത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു കാണിച്ച് വിശ്വാസികളെ ചര്‍ച്ചുകളില്‍ നിന്നു തിരിച്ചയക്കുന്നതിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പുമാര്‍ക്കു മുന്നറിയിപ്പു നല്‍കി. സിനഡിന്റെ സമാപനദിവസത്തെ കാരുണ്യത്തിന്റെ ദിനമായാണ് പോപ്പ് വിശേഷിപ്പിച്ചത്. 275 മെത്രാന്‍മാര്‍ സമര്‍പ്പിച്ച 94 നിര്‍ദേശങ്ങളാണ് മാര്‍പാപ്പയുടെ അന്തിമ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
സഭയുടെ പരമ്പരാഗത നിലപാടുകളില്‍ വലിയ തോതിലുള്ള പരിഷ്‌കരണ നിര്‍ദേശങ്ങളുള്‍പ്പെടെ സിനഡില്‍ ചര്‍ച്ചയായിരുന്നു.
Next Story

RELATED STORIES

Share it