Districts

വിവാഹപ്പന്തലില്‍നിന്ന് പോളിങ് ബൂത്തിലേക്ക്

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: വിവാഹപ്പന്തലില്‍നിന്ന് വധൂവരന്‍മാര്‍ ആദ്യം പോയത് പോളിങ് ബൂത്തിലേക്ക്. എലവഞ്ചേരി പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഒന്നാം ബൂത്ത് ശ്രീ നടരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ഇവര്‍ വോട്ടുചെയ്യാന്‍ എത്തിയത്. എലവഞ്ചേരി പത്താം വാര്‍ഡ് തേക്കിന്‍കാട്ടില്‍ മണി-പ്രേമകുമാരി മകന്‍ മഹേഷും വള്ളുവക്കുണ്ട് അനന്തന്‍- വിമലയുടെ മകള്‍ അനിലയുമാണ് കൊല്ലങ്കോട് സംഗമം ഓഡിറ്റോറിയത്തില്‍ പത്തര മുതല്‍ പതിനൊന്നര വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ വിവാഹിതരായത്. ഒരേ വാര്‍ഡില്‍ ആയതിനാല്‍ രണ്ടു പേരുടെയും വോട്ട് ഒരേ ബൂത്തിലുമാണ്. ഒന്നോടെ വള്ളുവക്കുണ്ട് നടരാജ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തി സമ്മതിദാനാവകാശം ഇരുവരും നിറവേറ്റി.
Next Story

RELATED STORIES

Share it