malappuram local

വിവാഹപൂര്‍വ കൗണ്‍സലിങ്: കാലിക്കറ്റില്‍ വിദഗ്ധരുടെ ശില്‍പശാല

തേഞ്ഞിപ്പലം: വിവാഹപൂര്‍വ കൗണ്‍സലിങ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ടി എ അബ്ദുല്‍ മജീദ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പും സര്‍വകലാശാലാ സോഷ്യോളജി പഠനവകുപ്പും ചേര്‍ന്ന് നടത്തുന്ന വിവാഹപൂര്‍വ കൗണ്‍സലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരുടെ ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൗണ്‍സലിങ് ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദമാണ്. സ്ഥാനത്തും അസ്ഥാനത്തും അനര്‍ഹര്‍ പോലും നടത്തുന്ന സംവിധാനമായി കൗണ്‍സലിങ് മാറിയിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തിന്റെ ശാസ്ത്രീയതയും ഉത്തരവാദിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.എ ബി മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.  ഡോ.എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രഫ.മമ്മദ്, പ്രഫ.അബ്ദുറഹിമാന്‍, പി റജീന. കെ മുനീറ, എ പി നിസാം  സംസാരിച്ചു.
Next Story

RELATED STORIES

Share it