വിവാഹദിവസം ഒളിച്ചോടിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു

കൊച്ചി: വിവാഹദിവസം കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സി കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
പെണ്‍കുട്ടിയുടെ പഠനം തുടരാമെന്നും എന്നാല്‍, മറ്റു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്നുമുള്ള നിബന്ധനയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം വിട്ട് കോടതി ഉത്തരവായത്. കോഴിക്കോട് സ്വദേശിനിയായ 19കാരിയാണ് വിവാഹദിവസത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ അന്യമതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടിയത്. തുടര്‍ന്ന് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹാജരായത്.
Next Story

RELATED STORIES

Share it