വിവാഹത്തോടെ മതം മാറുമോ എന്ന ഹരജി ഭരണഘടനാ ബെഞ്ചിന്

വിവാഹത്തോടെ മതം മാറുമോ എന്ന ഹരജി ഭരണഘടനാ ബെഞ്ചിന്
X


ന്യൂഡല്‍ഹി: മിശ്രവിവാഹിതരാവുന്നതോടെ സ്ത്രീകള്‍ പൂര്‍വമതത്തില്‍ നിന്നു വ്യതിചലിച്ച് ഭര്‍ത്താവിന്റെ മതത്തിലേക്കു സ്വയം ചേരുമോ എന്ന ഹരജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഗുജറാത്തിലെ പാഴ്‌സി വിഭാഗത്തില്‍പെട്ട യുവതിയുടെ കേസാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിനു മുന്നിലുള്ളത്. നിയമപ്രകാരം, സ്ത്രീ ഇതരമതസ്ഥനെ വിവാഹം ചെയ്യുന്നതോടെ അവര്‍ ഭര്‍ത്താവിന്റെ മതത്തില്‍ എത്തുകയായി. ഈ നിയമം ഭേദഗതി ചെയ്യണമെന്നതാണ് യുവതിയുടെ ആവശ്യം. പാഴ്‌സി വ്യക്തിനിയമത്തിലെ ഈ വകുപ്പ് നേരത്തേ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു. ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്, ഇതരമതസ്ഥനെ വിവാഹം ചെയ്ത സ്ത്രീ അവരുടെ പൂര്‍വമതത്തില്‍ നിന്നു പുറത്താവില്ലെന്ന് വാദിച്ചു.
Next Story

RELATED STORIES

Share it