Flash News

വിവാഹത്തോടെ മതം മാറുമോയെന്ന ഹരജി ഭരണ ഘടനാ ബഞ്ചിന്

വിവാഹത്തോടെ മതം മാറുമോയെന്ന ഹരജി ഭരണ ഘടനാ ബഞ്ചിന്
X


ന്യൂഡല്‍ഹി: മിശ്രവിവാഹിതരാവുന്നതോടെ സ്ത്രീകള്‍ പൂര്‍വമതത്തില്‍ നിന്നു വ്യതിചലിച്ച് ഭര്‍ത്താവിന്റെ മതത്തിലേക്കു സ്വയംചേരുമോയെന്നു സുപ്രിംകോടതിയുടെ അഞ്ചംഗബെഞ്ചിന്റെ പരിഗണനയ്ക്ക്. ഗുജറാത്തിലെ പാഴ്‌സിവിഭാഗത്തില്‍പെട്ട യുവതിയുടെ കേസാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖന്‍വില്‍കാര്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ചിനു മുന്നിലുള്ളത്. നിയമപ്രകാരം, ആ സമുദായത്തിലെ സ്ത്രീ ഇതര മതസ്ഥനെ വിവാഹംചെയ്യുന്നതോടെ അവര്‍ ഭര്‍ത്താവിന്റെ മതത്തില്‍ എത്തുകയായി. ഈ നിയമം ഭേദഗതിചെയ്യണമെന്നതാണ് യുവതിയുടെ ആവശ്യം. പാഴ്‌സി വ്യക്തിനിയമത്തിലെ ഈ വകുപ്പ്  നേരത്തെ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു.
കേസ് ഇന്നലെ പരിഗണിക്കവെ ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്, ഇതര മതസ്ഥനെ വിവാഹം ചെയ്ത സ്ത്രീ അവരുടെ പൂര്‍വമതത്തില്‍ നിന്നും പുറത്താവില്ലെന്ന് വാദിച്ചു. സ്ത്രീകള്‍ ഏതൊരാളെ വിവാഹം കഴിച്ചാലും അവര്‍ക്ക് സ്വന്തം മതത്തില്‍ തന്നെ നിലയുറപ്പിക്കാനുള്ള അവകാശം വേണം. സ്‌പെഷ്യല്‍മാരേജ് ആക്ട് പ്രകാരം ഒരുസ്ത്രീ മറ്റൊരു സമുദായത്തിലുള്ള പുരുഷനെ വിവാഹം കഴിക്കുന്നതോടെ ഭര്‍ത്താവിന്റെ മതത്തിലേക്കു സ്വാഭാവികമായി മാറിയെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയെ ഇന്ദിരാ ജയ്‌സിങ് ചോദ്യംചെയ്തു. സ്ത്രീകള്‍ളുടെ സ്വത്വം  വിവാഹത്തോടെ ഇല്ലാതാവുന്നില്ല. ഹരജിക്കാരി വിവാഹശേഷവും പാഴ്‌സി ആചാരപ്രകാരമാണ് ജീവിച്ചതെന്നും ഇന്ദിരാ ജയ്‌സിങ് വാദിച്ചു. ഇതോടെ കേസ് വിശദമായ വാദംകേള്‍ക്കാനായി ഭരണഘടനാ ബെവാദംകേള്‍ക്കാനായി ഭരണഘടനാ ബെഞ്ചിലേക്കു വിടുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it