വിവാഹത്തിലൂടെ ആര്‍ജിച്ച സ്വത്തില്‍ പിരിഞ്ഞാലും തുല്യ അവകാശമെന്ന്‌

ന്യൂഡല്‍ഹി: വിവാഹശേഷം ദമ്പതിമാര്‍ ആര്‍ജിച്ച സ്വത്തില്‍ വിവാഹമോചന ശേഷം ഭാര്യക്കും ഭര്‍ത്താവിനും തുല്യ അവകാശം ലഭിക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍. ഇതിനായി വ്യക്തിനിയമങ്ങളിലടക്കം മാറ്റം വരുത്തണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. സാമ്പത്തികമായ പങ്കാളിത്തത്തിനപ്പുറം കുടുംബത്തിന്റെ മുന്നോട്ടുപോക്കിലെ സ്ത്രീകളുെട പങ്ക് പരിഗണിച്ചാണ് ഇത്തരമൊരു ശുപാര്‍ശ മുന്നോട്ടുവയ്ക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിവാഹബന്ധം അവസാനിക്കുമ്പോള്‍ മൊത്തം സ്വത്ത് രണ്ടായി വിഭജിക്കണമെന്ന തരത്തില്‍ ഈ നിര്‍ദേശം വ്യാഖ്യാനിക്കപ്പെടരുതെന്നു കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം അവസരങ്ങളില്‍ കോടതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് പ്രധാനപ്പെട്ടതാണെന്നും കുടുംബ നിയമ പരിഷ്‌കാരം സംബന്ധിച്ച നിര്‍ദേശങ്ങളില്‍ നിയമ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. വിവാഹശേഷം ദമ്പതിമാരില്‍ ആരെങ്കിലും ഒരാള്‍ ആര്‍ജിച്ച സ്വത്തുക്കള്‍ ഇരുവരുടേതുമായി കണക്കാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിക്കുന്നു. കുടുംബത്തെ താങ്ങിനിര്‍ത്തുന്നതിനായി സ്ത്രീകള്‍ വിവാഹശേഷം അവരുടെ തൊഴില്‍ മേഖല ഉപേക്ഷിക്കുന്നതടക്കമുള്ള വിഷയങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it