Flash News

വിവാഹത്തിന് അലങ്കരിച്ച കാറിലെത്തി;ദലിത് യുവാവിന് മര്‍ദ്ദനം

വിവാഹത്തിന് അലങ്കരിച്ച കാറിലെത്തി;ദലിത് യുവാവിന് മര്‍ദ്ദനം
X


മധ്യപ്രദേശ്: വിവാഹത്തിന് അലങ്കരിച്ച കാറില്‍ യാത്ര ചെയ്ത ദലിത് വിഭാഗക്കാരനായ വരനെ മേല്‍ജാതിക്കാര്‍  ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയിലാണ് സംഭവം. വിവാഹവേദിയിലേക്ക് അലങ്കരിച്ച കാറില്‍ വരികയായിരുന്ന പ്രകാശ് ബന്‍സാല്‍ എന്ന യുവാവിനാണ് മര്‍ദനമേറ്റത്.
കാറില്‍ വരികയായിരുന്ന പ്രകാശ് ബന്‍സാലിനെ അരവിന്ദ് സിങ്, ആഖന്ദ് സിങ്, പൃഥ്വി സിങ്, പിന്റു വിശ്വകര്‍മ എന്നിവര്‍ കാറില്‍ നിന്നു വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. വിവാഹത്തിനെത്തിയ അതിഥികളെയും സംഘം മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇതിന് മുന്‍പും മധ്യപ്രദേശില്‍ ദലിത് വിവാഹങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അടുത്തിടെ കുതിരപ്പുറത്ത് വിവാഹത്തിനെത്തിയ ദലിത് വരനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചരുന്നു.
Next Story

RELATED STORIES

Share it