Flash News

വിവാഹത്തിനു മുമ്പ് ബിരുദം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷവിഭാഗം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

വിവാഹത്തിനു മുമ്പ് ബിരുദം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷവിഭാഗം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
X


ന്യൂഡല്‍ഹി: വിവാഹത്തിനു മുമ്പ് ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 51,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ നിര്‍ദേശം അംഗീകരിച്ചാണ് ന്യൂനപക്ഷ കാര്യ മന്ത്രാലയം സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരിക്കുന്നത്. 'ശാദി ശഗുണ്‍' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പിന്നാക്കം നില്‍കുന്നവര്‍ക്ക് പ്രതിമാസം നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിന്റെ പരിധി നിലവില്‍ 12ാം ക്ലാസാണ്. അത് വിവാഹത്തിനു മുമ്പ് ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്കു കൂടി ലഭ്യമാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.

[related]
Next Story

RELATED STORIES

Share it