വിവാഹത്തട്ടിപ്പ്വീരനും കൂട്ടാളിയും പിടിയില്‍

ആലുവ: രണ്ടു വര്‍ഷം കൊണ്ട് വിവിധ ജില്ലകളിലായി 15 ഓളം വിവാഹത്തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയും കൂട്ടാളിയും പിടിയില്‍. ഒരാള്‍ ഒളിവില്‍. കൊടുങ്ങല്ലൂര്‍ ചാവക്കാട് ഒരുമനയൂര്‍ അഞ്ചങ്ങാടി ചാലിയില്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ അരീക്കോട് കല്ലരട്ടി ചാലിയില്‍ വീട്ടില്‍ താമസിക്കുന്ന അനീഷ്(42),കോഴിക്കോട് കടവൂര്‍ ചമ്മല്‍ വട്ടക്കണ്ണി വീട്ടില്‍ നൗഷാദ്(35) എന്നിവരെയാണ് കുന്നത്തുനാട് പോലിസ് അറസ്റ്റ് ചെയ്തത്. പ്രമുഖ മലയാള ദിനപത്രത്തില്‍ വിവാഹപരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ ചതിയില്‍പെട്ട ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it