thiruvananthapuram local

വിവാഹം ക്ഷണിക്കാന്‍ പോയ വീട്ടമ്മയെ തിളച്ചവെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി

പാറശാല: വിവാഹം ക്ഷണിക്കാന്‍ പോയ വീട്ടമ്മയെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. കോറ്റവം വഴുതോട്ടുകോണം എകെജി കോളനിയില്‍ ബഥേല്‍ ഭവനില്‍ സുകുമാരന്റെ ഭാര്യ വസന്ത (52) ആണ് മകളുടെ വിവാഹം ക്ഷണിക്കുവാന്‍ പോയപ്പോള്‍ പൊള്ളലേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. കൊറ്റാമം സിഎസ്‌ഐ ചര്‍ച്ചിനു സമീപം താമസിക്കുന്ന രാധയുടെ മകള്‍ അമ്പിളിയുടെ വീട്ടിനുമുന്നില്‍ ഗേറ്റില്‍ തട്ടിവിളിച്ചു. എന്നാല്‍ ആരെയും കാണാതായപ്പോള്‍ തിരികെ നടന്ന വസന്തിയുടെ പുറകില്‍ നിന്നും തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്തും വലതുഭാഗത്തും പൊള്ളലേറ്റ വസന്ത പാറശാല താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. പാറശാല പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it