Idukki local

വിവാദ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ഇടതുമുന്നണി; ഹര്‍ത്താലിനും പിന്തുണ

ഇടുക്കി: മലയോര കര്‍ഷകര്‍ക്ക് നല്‍കിയ പട്ടയ ഭൂമി  വനമാണെന്ന് ചീഫ് സെക്രട്ടറി  ഹൈക്കോടതിയില്‍  നല്‍കിയ സത്യവാങ്മൂലം  കര്‍ഷകരോടുള്ള ഏറ്റവും വലിയ വഞ്ചനയാണെന്ന്  എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റിയോഗം ആരോപിച്ചു. സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഹൈറേഞ്ച് സംരക്ഷണ സമിതി  16ന് നടത്തുന്ന ഹര്‍ത്താല്‍  വിജയിപ്പിക്കണമെന്നും ഇടതുമുന്നണി അഭ്യര്‍ഥിച്ചു.ജില്ലയിലെ വനഭൂമിയും  റവന്യൂ ഭൂമിയും റവന്യൂ -വനംവകുപ്പ്  ഉദ്യോഗസ്ഥരുടെ  സംഘം ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി വന ഭൂമിയും റവന്യൂ ഭൂമിയും വേര്‍ തിരിക്കുകയും 01/01/1977  വരെയുള്ള കുടിയേറ്റക്കാരുടെ ലിസ്റ്റ് തയ്യാറാക്കുകയും കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍  ഈ ലിസ്റ്റ്് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് പട്ടയം നല്‍കാന്‍ അനുമതി സമ്പാദിക്കുകയും ചെയ്തിരുന്നു.

ഉടുമ്പന്‍ഞ്ചോല താലൂക്കിലെയും സി.എച്ച്.ആര്‍. മേഖലയിലെയും ഭൂമി  റവന്യൂ ഭൂമിയാണെന്നും  ഈ പ്രദേശത്തെ മരങ്ങള്‍ സംരക്ഷിക്കാനുള്ള  ചുമതല  ഫോറസ്റ്റ് വകുപ്പിനെ ഏല്പിക്കുകയും ചെയ്തു. 1957 ല്‍ വ്യക്തമായ ഉത്തരവ് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നതാണ്. ഇതെല്ലാം സര്‍ക്കാര്‍ രേഖകളില്‍ ഉള്ളതാണ്. സുപ്രീകോടതി വിധി നടപ്പാക്കി പാവപ്പെട്ടവര്‍ക്ക് പട്ടയ വിതരണം നടത്തുമ്പോള്‍ മലയോര  കര്‍ഷകരെ ദ്രോഹിക്കുന്ന സംഘടനക്കാര്‍ക്ക്  അനുകൂലമായ സത്യവാങ്മൂലം  സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുകയാണന്ന് എല്‍.ഡി.എഫ് ആരോപിച്ചു. ഇത് തികച്ചും വഞ്ചനാപരവും  ഏറെ അപകടകരവും ആണ്. എത്രയും വേഗം  ഈ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it