Flash News

വിവാദ വീഡിയോ: കേസിനെ നേരിടുമെന്ന് കുമ്മനം



കണ്ണൂര്‍: രാമന്തളി കൊലപാതകത്തിനു പിന്നാലെ ട്വിറ്ററിലിട്ട വീഡിയോയുടെ പേരില്‍ തനിക്കെതിരേ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിജു വധത്തെ ന്യായീകരിക്കുന്ന സിപിഎം പ്രവര്‍ത്തകരുടെ നിരവധി അഭിപ്രായങ്ങള്‍ ഇപ്പോഴും ഫേസ്ബുക്കിലുണ്ട്. എന്നാല്‍ അതിലൊന്നും നടപടിയെടുക്കാതെ തനിക്കെതിരേ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
Next Story

RELATED STORIES

Share it