Flash News

വിവാദ യോഗാകേന്ദ്രത്തില്‍ ലൈംഗീക പീഡനവും നടക്കുന്നതായി മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍

വിവാദ യോഗാകേന്ദ്രത്തില്‍ ലൈംഗീക പീഡനവും നടക്കുന്നതായി മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍
X


തൃപ്പൂണിത്തറ: എറണാകുളത്തെ വിവാദമായ യോഗാ കേന്ദ്രത്തില്‍ ലൈംഗീക പീഡനവും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. നേരത്തെ ഇവിടെ ഇന്‍സ്ട്രക്ടറായിരുന്ന് ആലപ്പുഴ സ്വദേശിയായ കൃഷ്ണകുമാര്‍ എന്നയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് വെളിപ്പെടുത്തലുള്ളത്. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കാറുണ്ടെന്നും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണകുമാര്‍ കോടതിയെ സമീപിച്ചത്. പെണ്‍കുട്ടികള്‍ക്കു നേരെ കടുത്ത പീഡനമാണ് ഇവിടെ നടക്കുന്നതെന്നും രക്ഷിതാക്കളില്‍ നിന്നും 10000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ പ്രതിഫലം വാങ്ങുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പോലീസിലെയും സര്‍ക്കാരിലെയും ഉന്നതരുമായി സ്ഥാപനം നടത്തിപ്പുകാര്‍ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

[related]
Next Story

RELATED STORIES

Share it