Kottayam Local

വിവാദ യൂനിഫോം പുറത്തു വിട്ടയാള്‍ക്കെതിരേ കേസെടുത്തതിനെ ന്യായീകരിച്ച് എസ് പി



കോട്ടയം: വിദ്യാര്‍ഥിനികളെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ യൂനിഫോം ഡിസൈന്‍ ചെയ്ത സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരേ പോക്‌സോ നിയമം അടക്കമുള്ളവ ചുമത്തി കേസെടുത്തതിനെ ന്യായീകരിച്ച് എസ്പി രംഗത്ത്. അരുവിത്തുറ സെന്റ് അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജിലെ യൂനിഫോമാണ് വിവാദമായത്. ഓണ്‍ലൈനില്‍ക്കൂടി പ്രചരിച്ചത് സ്‌കൂളിലെ യഥാര്‍ഥ യൂനിഫോമായിരുന്നില്ല. യൂനിഫോമിന്റെ ചിത്രം വികലമാക്കിയാണ് പ്രചരിപ്പിച്ചത്. വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. അതാണ് കേസെടുത്തത്. കുട്ടികളുടെ മുഖം ചിത്രത്തില്‍ നല്ലതുപോലെ തിരിച്ചറിയാന്‍ കഴിയും.ഈരാറ്റുപേട്ട പോലിസ് സ്‌റ്റേഷനില്‍ ഒരു വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ ചിത്രം പ്രചരിപ്പിച്ചയാള്‍ക്കെതിരേ കേസെടുത്തത്. എന്നാല്‍, വിവാദ യൂനിഫോം തയ്യാറാക്കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുക്കാത്തത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ എസ്പി തയ്യാറായില്ല.
Next Story

RELATED STORIES

Share it