thrissur local

വിവാദ ഭൂമിയില്‍ ഇറക്കിയ നെല്‍കൃഷി വിളവെടുത്തു

മാള: വിവാദ സ്വാമി സന്തോഷ് മാധവനില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ഇറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു. പൊയ്യ ഗ്രാമപഞ്ചായത്തംഗം പി എം അയ്യപ്പന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി അശോകന്‍, എ എസ് വിജേഷ്, കൃഷി ഓഫീസര്‍ ശബ്‌നം പടിയത്ത്, നന്‍മ കര്‍ഷക സംഘം പ്രസിഡന്റ് പി ജെ പോള്‍, സെക്രട്ടറി കെ വി ടൈറ്റസ് സംസാരിച്ചു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വിത്തിടല്‍ ഉദ്ഘാടനം ചെയ്ത 10 ഏക്കറിലെ കൃഷിയാണ് വിളവെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി പൊയ്യ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പെടുന്ന ഭൂമിയില്‍ 15 പേരടങ്ങുന്ന നന്‍മ കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജ്യോതി നെല്ലാണ് കൃഷി ചെയ്തിരുന്നത്. ഇതില്‍ നിന്നും മികച്ച വിളവാണ് ലഭിച്ചത്. സന്തോഷ് മാധവനില്‍ നിന്നും പിടിച്ചെടുത്തതും തൃശൂര്‍, എറണാകുളം ജില്ലകളിലായി കിടക്കുന്നതുമായ 129 തൃശ്ശൂര്‍ ജില്ലയിലെ 10 ഏക്കറിലാണ് കൃഷിയിറക്കിയത്.
Next Story

RELATED STORIES

Share it