വിവാദ പ്രസ്താവനകള്‍; ജെഡിയു എംഎല്‍എമാര്‍ക്ക് സസ്പെന്ഷന്
BY Sumeera SMR23 March 2016 3:37 AM GMT
Sumeera SMR23 March 2016 3:37 AM GMT
പട്ന: വിവാദ പ്രസ്താവന നടത്തിയ രണ്ട് എംഎല്‍എമാരെ ജെഡിയു സസ്പെന്‍ഡ് ചെയ്തു. ഗോപാല്‍പൂര്‍ എംഎല്‍എ ഗോപാല്‍ മണ്ഡല്, റാണാ ഗംഗേശ്വര്‍ സിങ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. താനും തന്റെ അനുയായികളും രാഷ്ട്രീയ കൊലപാതകം നടപ്പാക്കുമെന്നായിരുന്നു മണ്ഡല് പറഞ്ഞത്. ദേശീയഗാനത്തെ അവഹേളിക്കുന്ന പ്രസ്താവനയാണ് ഗംഗേശ്വര്‍ സിങ് പുറപ്പെടുവിച്ചത്. വിവാദ പ്രസ്താവന നടത്തിയ രണ്ടുപേരെയും സസ്പെന്‍ഡ് ചെയ്തെന്നും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും ജെഡിയു സംസ്ഥാന പ്രസിഡന്റ് ബഷിസ്താ നാരായണ്‍ സിങ് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്കുമാറടങ്ങുന്ന കോര്‍ കമ്മിറ്റിയാണ് എംഎല്‍എമാര്‍ക്കെതിരേ നടപടിയെടുക്കുന്നത്.
ഗാന്ധിയന്‍ തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും ഇത്തരം പ്രസ്താവനകള്‍ അനുവദിക്കാനാവില്ലെന്നും നാരായണ്‍ സിങ് പറഞ്ഞു.മറ്റുള്ളവര്‍ കൊലപാതക രാഷ്ട്രീയം തുടരുമ്പോള്‍ തനിക്കും അത് കൊണ്ടുവരേണ്ടി വരുമെന്നാണ് ഗോപാല്‍ മണ്ഡല് പറഞ്ഞത്. ദേശീയഗാനം ഭരിക്കുന്നവരെ പുകഴ്ത്തുന്നതാണെന്നായിരുന്നു റാണാ ഗംഗേശ്വര്‍ സിങിന്റെ പ്രസ്താവന. ഭരണകൂടത്തെ പുകഴ്ത്തുന്ന, അടിമത്വത്തെ അംഗീകരിക്കുന്ന ദേശീയഗാനം പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT