വിവാദ പരാമര്‍ശം: മന്ത്രി ഗെഹ്‌ലോട്ട് ഖേദം പ്രകടിപ്പിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കുമെതിരേ പരാമര്‍ശം നടത്തിയതിനു കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്‌ലോട്ട് ലോക്‌സഭയില്‍ ഖേദം പ്രകടിപ്പിച്ചു. ഇന്ദിരയുടെയും രാജീവിന്റെയും രാഷ്ട്രീയമാണ് അവരുടെ മരണകാരണമെന്നായിരുന്നു ഗെഹ്‌ലോട്ട് പറഞ്ഞത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ചു.
വിവാദ പ്രസ്താവന നടത്തിയതിനു സ്പീക്കര്‍ സുമിത്ര മഹാജന്‍ മന്ത്രിയെ ശാസിച്ചിരുന്നു. ഗെഹ്‌ലോട്ടിന്റെ പരാമര്‍ശം തെറ്റാണെന്ന് സ്പീക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് ചീഫ് വിപ്പ് ജോതിരാദിത്യ സിന്ധ്യ മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ടു.ഗെഹ്‌ലോട്ടിന്റെ പ്രസ്താവന തെറ്റാണെന്ന് പാര്‍ലമെന്റ്കാര്യ മന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞു. ഇതോടെ ഗെഹ്‌ലോട്ട് ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it