Flash News

വിവാദ പരാമര്‍ശം : നിലപാട് വിശദീകരിച്ച്് വെള്ളാപ്പള്ളി ഫേസ്ബുക്കില്‍

കോഴിക്കോട്ട് രക്ഷാദൗത്യത്തിനിടെ മരിച്ച ഓട്ടോഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതിനെ വര്‍ഗീയപരാമര്‍ശത്തോടെ വിമര്‍ശിച്ച വെള്ളാപ്പള്ളി നിലപാട് വിശദീകരിച്ച്് ഫേസ്ബു്ക്കില്‍ പോസ്റ്റിട്ടു. നൗഷാദ് ഇന്നത്തെ യുവ തലമുറക്ക് മാതൃകയാണെന്നും തന്റെ വാക്കുകളെ മനപൂര്‍വ്വം മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വളച്ചൊടിച്ച മാദ്ധ്യമങ്ങളും ചില രാഷ്ട്രിയക്കാരും തങ്ങളുടെ നീചമായപ്രവര്‍ത്തിയിലൂടെ ആ കുടുംബത്തിനെ വേധനിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് വെള്ളാപ്പള്ളി പോസ്റ്റില്‍ പറയുന്നത് .
പോസ്റ്റിന്റെ പൂര്‍ണ രൂപം :

കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് സഹോദര ജീവനുകള്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ നൗഷാദ് എന്ന യുവാവ് ഇന്നത്തെ യുവ തലമുറക്ക് മാത്രുകയാണ്.മനുഷ്യന്‍ പ്രാണവായുവിനായി പിടയുന്ന നേരത്ത് മറ്റോന്നും ആലോചിക്കാതെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് ഇഹലോകവാസം വെടിഞ്ഞ ആ യുവാവിന്റെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു.

നൗഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ധേഹത്തിന്റെ കുടുംബത്തിന് ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ നല്കിയതില്‍ എനിക്കും എന്റെ പ്രസ്ഥാനത്തിനും സന്തോഷം മാത്രമേയുള്ളു.ഈ സഹായവിതരണത്തിന് തയ്യാറായ ഗവണ്മെന്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഷോക്കേറ്റ് മരിച്ച ആദിവാസി കുടുംബങ്ങളോടും , അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരജവാന്റെ കുടുംബത്തിനോടും ഈ നിലപാട് സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നതിനെ അപലപിക്കുക മാത്രമാണു ഞാന്‍ ഉദ്ധേശിച്ചത്. അതിനെ തങ്ങളുടെ ഗൂഡലക്ഷ്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിച്ച ചാനല്‍ സുഹ്രുത്തുക്കള്‍ ഒന്നു മാത്രം അറിയുക.ഞാന്‍ എന്ന വ്യക്തിയെ കരിവാരി തേക്കാനുള്ള ശ്രമത്തിനപ്പുറം നിങ്ങളുടെ ചര്‍ച്ചയില്‍ നീറിപ്പുകയുന്നത് ആ ധീരയുവാവിന്റെ കുടുംബവും കൂടിയാണു.
എന്റെ വാക്കുകളെ മനപൂര്‍വ്വം മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വളച്ചൊടിച്ച മാദ്ധ്യമങ്ങളും ചില രാഷ്ട്രിയക്കാരും തങ്ങളുടെ നീചമായപ്രവര്‍ത്തിയിലൂടെ ആ കുടുംബത്തിനെ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്...
Next Story

RELATED STORIES

Share it