Flash News

വിവാദ പരാമര്‍ശം:ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു

വിവാദ പരാമര്‍ശം:ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
X


ന്യൂഡല്‍ഹി: തുടര്‍ച്ചയായുള്ള വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിപ്ലബ് ദേവിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിനും പ്രതിഷേധത്തിനും പരിഹാസത്തിനും വഴിവച്ചിരുന്നു. ബിജെപിയെ തന്നെ പ്രതിരോധത്തിലാക്കുന്ന തരത്തിലായിരുന്നു ബിപ്ലബിന്റെ പ്രസ്താവനകള്‍. ഈ പശ്ചാത്തലത്തിലാണ് ബിപ്ലബിനെ ഡല്‍ഹിയിലേക്ക് വിളിക്കാന്‍ മോദി നിര്‍ബന്ധിതനായത്.
മേയ് രണ്ടാം തിയ്യതി ഡല്‍ഹിയിലെത്തി ബിപ്ലബ് പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും കാണുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് അറിയിച്ചു.
Next Story

RELATED STORIES

Share it