Flash News

വിവാദ ചിത്രം നാനാക് ഷാഹ് ഫാകിറിന് സുപ്രിംകോടതിയുടെ പ്രദര്‍ശനാനുമതി

വിവാദ ചിത്രം നാനാക് ഷാഹ് ഫാകിറിന് സുപ്രിംകോടതിയുടെ പ്രദര്‍ശനാനുമതി
X

ന്യൂഡല്‍ഹി: വിവാദ ചലച്ചിത്രമായ നാനക് ഷാഹ് ഫകിര്‍ ഏപ്രില്‍ 13ന് റിലീസ് ചെയ്യാന്‍ സുപ്രിംകോടതി അനുമതി. ആദ്യ സിക്ക് ഗുരു ഗുരുനാനാക് ദേവിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിനെതിരേ ഷിരോമണി ഗുര്‍ദ് വര പര്‍ബന്തക് കമ്മറ്റി (എസ്ജിപിസി) ഏര്‍പ്പെടുത്തിയ വിലക്കിനെ സുപ്രിംകോടതി വിമര്‍ശിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി)ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശനം തടയാന്‍ കഴിയില്ലെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ്മാരായ ദീപക് മിശ്ര, എ എം ഖന്‍വില്‍കര്‍, ഡിവൈ ചന്ദ്രചുദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്നും മതപരമായ പ്രശ്‌നങ്ങള്‍ പറഞ്ഞ് ചിലര്‍ സിനിമയുടെ പ്രദര്‍ശനത്തെ തടയുന്നുവെന്നും കാണിച്ച് സിനിമയുടെ നിര്‍മാതാവ് ഹരീന്ദര്‍ എസ് സിക്ക് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. സിബിഎഫ്‌സി മാര്‍ച്ച് 28ന് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it