Flash News

വിവാദ കത്ത് : സരിതയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് നല്‍കി

കൊച്ചി: തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയ കത്ത്് പുറത്തുവിട്ടതിന് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എറണാകുളം സിജെഎം കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. സരിത പുറത്തുവിട്ട കത്ത് പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ഏഷ്യാനെറ്റ് ന്യൂസ്, കൈരളി പീപ്പിള്‍ എന്നീ ചാനലുകളിലെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും മുഖ്യമന്ത്രി നിയമനടപടിയെടുത്തത്. കൈരളി പീപ്പിള്‍ ചാനലില്‍ ഡെപ്യൂട്ടി എഡിറ്റര്‍ മനോജ് വര്‍മ, സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍, ഏഷ്യാനെറ്റ്് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍, ഏഷ്യാനെറ്റ് ന്യൂസ് കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കോഴ വാങ്ങിയെന്നതുമുള്‍പ്പടെയുള്ള ആരോപണങ്ങളാണ് സരിതയുടെ കത്തിലുള്ളത്. തിരഞ്ഞൈടുപ്പ് ലക്ഷ്യമിട്ട് അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നാരോപിച്ചാണ് മുഖ്യമന്ത്രി ഗൂഡാലോചനക്കുറ്റം കൂടി ആരോപിച്ച് ക്രിമിനല്‍ കേസ് നല്‍കിയിട്ടുള്ളത്.
ഈ മാസം 28നാണ് കേസില്‍ വാദം കേള്‍ക്കുക
Next Story

RELATED STORIES

Share it