Flash News

വിവാദ ആള്‍ദൈവം പോലീസിനെ വെട്ടിച്ച് കടന്നു

വിവാദ ആള്‍ദൈവം പോലീസിനെ വെട്ടിച്ച് കടന്നു
X


അഹമ്മദാബാദ്: വിവാദ ആള്‍ദൈവം സാധ്വി ജയശ്രീ ഗിരി പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. സ്വര്‍ണവ്യാപാരിയെ വഞ്ചിച്ച കേസിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സാധ്വി ജയിലിലായത്. പരോളിലിറങ്ങിയപ്പോഴാണ് ഇവര്‍ പോലീസിനെയും വെട്ടിച്ചുകടന്നുകളഞ്ഞത്. ചികില്‍സ സംബന്ധമായാണ് സാധ്വിക്ക് പരോള്‍ നല്‍കിയത്. സാധ്വി മുങ്ങിയതിനു പിന്നാലെ ആശുപത്രിയില്‍ സാധ്വിക്ക് കാവല്‍ ഏര്‍പ്പെടുത്തിയ നാലു പോലീസുകാരെയും സാധ്വിയുടെ അഭിഭാഷകനേയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ബനസ്‌കാന്ത ജില്ലയില്‍ സ്വര്‍ണവ്യാപാരിയെ പറ്റിച്ച് അഞ്ചുകോടി രൂപയുടെ സ്വര്‍ണബിസ്‌ക്കറ്റുകള്‍ കൈക്കലാക്കിയെന്നാണ് സാധ്വിക്കെതിരേയുള്ള കേസ്.

[related]
Next Story

RELATED STORIES

Share it