വിവാദപ്രസ്താവന: ന്യൂയോര്‍ക്കില്‍ ട്രംപിനെതിരേ വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക്: മുസ്‌ലിംകളെ യുഎസില്‍ പ്രവേശിപ്പിക്കരുതെന്ന വിവാദ പ്രസ്താവനയ്ക്കു പിന്നാലെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനായി മല്‍സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരേ വ്യാപക പ്രതിഷേധം. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിന്റെ ന്യൂയോര്‍ക്ക് സിറ്റിയിലെ ഹോട്ടലിനു മുമ്പില്‍ നൂറുകണക്കിന് ആക്ടിവിസ്റ്റുകളാണ് പ്രതിഷേധം നടത്തിയത്. ട്രംപിനെ പുറന്തള്ളുക, അഭയാര്‍ഥികളെ സ്വാഗതം ചെയ്യുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രകടനം. തങ്ങള്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നില്ല. യുഎസില്‍ തങ്ങള്‍ അര്‍ഹിക്കുന്ന ആദരവും മാന്യതയുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്കിലെ അറബ് അമേരിക്കന്‍ അസോസിയേഷന്‍ അംഗമായ ലിന്‍ഡ സര്‍സൂര്‍ പറഞ്ഞു. ട്രംപിന്റെ പ്രസ്താവന രാജ്യത്തിനുള്ളില്‍ നിന്നും ലോകരാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ തന്റെ ഇസ്രായേല്‍ യാത്ര ട്രംപ് റദ്ദാക്കിയിട്ടുണ്ട്. ട്രംപിന്റെ പ്രസ്താവന ഇസ്‌ലാംപേടി വര്‍ധിപ്പിക്കുന്നതിനു കാരണമാവുമെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it