wayanad local

വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറിയായി ഇടതുസര്‍ക്കാര്‍ മാറി: ഡീന്‍ കുര്യാക്കോസ്‌



സുല്‍ത്താന്‍ ബത്തേരി: വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറിയായി ഇടതുസര്‍ക്കാര്‍ മാറിയെന്ന് ഡീന്‍ കുര്യാക്കോസ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് യൂത്ത് മാര്‍ച്ചിന് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം സമ്പൂര്‍ണ ഭരണത്തകര്‍ച്ചയാണുണ്ടായത്. പിഎസ്‌സി മുഖേന ഒരാളെ പോലും നിയമിക്കാതെ, റാങ്ക് ലിസ്റ്റുകള്‍ റദ്ദാക്കി ഉദ്യോഗാര്‍ഥികളെ പട്ടിണിസമരത്തിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. ഒരു തൊഴിലവസരം പോലും പുതുതായി സൃഷ്ടിക്കാതെ മുന്നോട്ടുപോവുന്ന സര്‍ക്കാര്‍, തിരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണിയെ സഹായിച്ച മാഫിയകള്‍ക്ക് വേണ്ടി ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തിയിരിക്കുകയാണ്. അതിന്റെ ഫലമായി സ്വാശ്രയ കച്ചവടക്കാരുടെയും ഭൂമി കൈയേറ്റക്കാരുടെയും മദ്യമാഫിയയുടെയും മുന്നില്‍ പിണറായി മുട്ടുമടക്കി. അതിനാലാണ് എം എം മണി മന്ത്രി സ്ഥാനത്ത് തുടരുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന സ്വീകരണയോഗം ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഷംസാദ് മരയ്ക്കാര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, സി പി വര്‍ഗീസ്, കെ കെ വിശ്വനാഥന്‍, ആര്‍ പി ശിവദാസ്, നിസി അഹമ്മദ്, രവീന്ദ്രദാസ്, കെ ഇ വിനയന്‍, അഡ്വ. രാജേഷ്‌കുമാര്‍, നുസൂര്‍, ഇഫ്ത്തിഖറുദ്ദീന്‍, ജോഷി സംബന്ധിച്ചു.
Next Story

RELATED STORIES

Share it