വിവാദങ്ങള്‍ക്ക് മറുപടി പറയാതെ പ്രധാനമന്ത്രി
BY Sumeera SMR12 May 2016 4:39 AM GMT
X
Sumeera SMR12 May 2016 4:39 AM GMT
കൊച്ചി: ഇന്നലെ തിരഞ്ഞടുപ്പ് പ്രചാരണത്തിനായി കൊച്ചിയിലെത്തിയ നരേന്ദ്ര മോദി തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുറവൂര്‍ വിശ്വംഭരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പങ്കെടുത്തുവെങ്കിലും വിവാദ പരാമര്‍ശത്തില്‍ ഒന്നും പറഞ്ഞില്ല.
50 മിനിറ്റോളം നീണ്ടു നിന്ന പ്രസംഗത്തിലുടനീളം കോണ്‍ഗ്രസ്സിനെയും സിപിഎമ്മിനെയും ഒരുപോലെ വിമര്‍ശിക്കുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. സോണിയ ഗാന്ധിയുടെ വികാരപരമായ പ്രസംഗത്തിനുള്ള മറുപടിയും മോദിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ ഹെലികോപ്റ്റര്‍ ഇടപാടും ഇറ്റലി ബന്ധവുമൊക്കെ ആരോപിച്ച് ആഞ്ഞടിച്ച മോദി തൃപ്പൂണിത്തുറയില്‍ അതിന് മുതിര്‍ന്നില്ല. യെമനില്‍ കുടുങ്ങിയ നഴ്സുമാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എടുത്ത് പറഞ്ഞ മോദി ലിബിയയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ കാര്യവും പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്പരം സഹായിക്കുകയാണെന്നും മോദി പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT