Sports

വിവാദങ്ങള്‍ക്കിടെ ടോമിക്ക് ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി

മെല്‍ബണ്‍: ലോക റാങ്കിങില്‍ 22ാംസ്ഥാനത്തുള്ള ആസ്‌ത്രേലിയന്‍ പുരുഷ ടെന്നിസ് താരം ബെര്‍നാര്‍ഡ് ടോമിക്ക് റിയോ ഒളിംപിക്‌സിനുള്ള ദേശീയ ടീമില്‍ നിന്നു പിന്‍മാറി. സമീപകാലത്തെ വിവാദങ്ങളാണ് താരത്തിന്റെ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.
എന്നാല്‍ തിരക്കേറിയ മല്‍സരഷെഡ്യൂളിനെ തുടര്‍ന്നാണ് ഒളിംപിക്‌സില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നാണ് ടോമിക്ക് അറിയിച്ചത്. ഒളിംപിക്‌സിനു പകരം മെക്‌സിക്കോയില്‍ നടക്കാനിരിക്കുന്ന തികച്ചും അപ്രസക്തമായ ടൂര്‍ണമെന്റിലാണ് താരം മല്‍സരിക്കുന്നത്.
ഒരാഴ്ച മുമ്പ് നടന്ന മാഡ്രി ഡ് ഓപണ്‍ മല്‍സരത്തിനിടെ മാച്ച് പോയിന്റില്‍ നില്‍ക്കെ തോല്‍വിയേറ്റുവാങ്ങിയതിനെ തുടര്‍ന്ന് ടോമിക്കിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇറ്റാലിയന്‍ താരം ഫാബിഗോ ഫോഗ്‌നിനിയായിരുന്നു കളിയില്‍ ടോമിക്കിന്റെ എതിരാളി. ഫോഗ്‌നിനി സര്‍വ്വ് ചെയ്തപ്പോള്‍ ടോമിക്ക് അലക്ഷ്യമായി റാക്കറ്റ് വലിച്ചെറിയുകയായിരുന്നു.
ഈ വിവാദം മൂലമാണോ ഒളിംപിക്‌സില്‍ നിന്നു പിന്‍മാറിയതെന്ന ചോദ്യം ടോമിക്കിനെ ക്ഷുഭിതനാക്കി. ഫോഗ്‌നിനിക്കെതിരായ കളിയിലെ മാച്ച് പോയിന്റിനെ വിലയ്‌ക്കെടുക്കുന്നില്ലെന്നാണ് താരം പ്രതികരിച്ചത്. ''വളരെ അഭിമാനത്തോടെയാണ് ഡേവിസ് കപ്പില്‍ ഞാ ന്‍ രാജ്യത്തെ പ്രതിനിധീകരിച്ച ത്. എന്നാല്‍ തിരക്കേറിയ മല്‍സരങ്ങളും വ്യക്തിപരമായ ചില കാര്യങ്ങളും മൂലം എനിക്ക് ഒൡപിക്‌സില്‍ മല്‍സരിക്കാന്‍ സാധിക്കില്ല''- ടോമിക്ക് വിശദമാക്കി.
വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ നിരവധി വിവാദങ്ങളില്‍ ടോമിക്ക് ഉള്‍പ്പെട്ടിട്ടു ണ്ട്. ടോമിക്ക് ദി ടാങ്ക് എന്‍ജിന്‍ എന്നാണ് താരത്തെ നേരത്തേ വിമര്‍ശകര്‍ പരിഹസിച്ചിരുന്നത്. ജയിക്കാമായിരുന്ന കളിയി ലും അതിനു ശ്രമിക്കാതെ തോ ല്‍വിയേറ്റുവാങ്ങുകയെന്ന ടോമിക്കിന്റെ രീതിയാണ് ഇതിനു കാരണം. 2012ലെ യുഎസ് ഓപണില്‍ അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കിനെതിരായ കളിയിലെ പ്രകടനമാണ് വിമര്‍ശകര്‍ ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
മാസ്റ്റേഴ്‌സ് തലത്തിലുള്ള ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ തോല്‍വിയേറ്റു വാങ്ങിയെന്ന നാണക്കേടിന്റെ റെക്കോഡ് ടോമിക്കിന്റെ പേരിലാണ്. 2014ലെ മയാമി മാസ്റ്റേഴ്‌സി ല്‍ യാര്‍കോ നിമെനിനോട് 28 മിനിറ്റ് കൊണ്ടാണ് ഓസീസ് താരം തകര്‍ന്നടിഞ്ഞത്.
Next Story

RELATED STORIES

Share it