വിവരാവകാശ പ്രവര്‍ത്തകന്റെ വധം: ഒരു പോലിസുകാരന്‍ കൂടി അറസ്റ്റില്‍

ന്യൂഡല്‍ഹി: വിവരാവകാശ പ്രവര്‍ത്തകന്‍ സതീഷ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പോലിസുകാരനെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. പൂനെ ലോക്കല്‍ ക്രൈംബ്രാഞ്ച് പോലിസ് ഓഫിസറായ നാംദേവ് സുഖദേവ് കൗത്താലെയെയാണ് സിബിഐ പിടികൂടിയത്. ഷെട്ടിയുടെ മരണത്തെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത പോലിസ് ഉദ്യോഗസ്ഥനായ ബി ആര്‍ അന്ധാല്‍ക്കര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2010 ജനുവരി 13നാണ് വിവരാവകാശ പ്രവര്‍ത്തകനായ ഷെട്ടി കൊല്ലപ്പെട്ടത്. രാവിലെ നടക്കാനിറങ്ങിയ അദ്ദേഹത്തെ അജ്ഞാതസംഘം വടിവാള്‍കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പ് ഐആര്‍ബി ചെയര്‍മാന്‍ വീരേന്ദ്ര മഹയ്‌സ്‌കര്‍ ഉള്‍പ്പെട്ട ഭൂമി കുംഭകോണത്തെക്കുറിച്ച് ഷെട്ടി പൂനെ ക്രൈംബ്രാഞ്ചില്‍ പരാതി കൊടുത്തിരുന്നു. കേസ് ആദ്യം അവസാനിപ്പിച്ച സിബിഐ, കൊലപാതകം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ കെട്ടിടനിര്‍മാതാവില്‍ നിന്നു ലഭിച്ചതോടെയാണ് പുനരന്വേഷണം തുടങ്ങിയത്.
Next Story

RELATED STORIES

Share it