'വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള ശ്രമം വെല്ലുവിളി'

തിരുവനന്തപുരം: യുപിഎ സര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തില്‍ ഭേദഗതി വരുത്തി അതിനെ ഇല്ലാതാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരുന്ന വിവരാവകാശ കമ്മീഷണര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും കാലാവധിയും കേന്ദ്രസര്‍ക്കാരിനു തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന ഭേദഗതി ഈ ആക്റ്റിന്റെ അന്തസ്സത്തയെ തന്നെ ഇല്ലാതാക്കുന്നതാണ്.
ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും പകര്‍ന്നുനല്‍കുന്ന അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ പുതുതായി കൊണ്ടുവരുന്ന ഭേദഗതി. ഇതിലൂടെ മോദി വെല്ലുവിളിക്കുന്നത് ഇന്ത്യയിലെ ജനങ്ങളെ തന്നെയാണെന്നും രമേശ് പറഞ്ഞു.
Next Story

RELATED STORIES

Share it