വിവരാവകാശ നിയമം പൊല്ലാപ്പായെന്ന് എംപിമാര്‍

ന്യൂഡല്‍ഹി: വിവരാവകാശ നിയമവും പൊതു താല്‍പര്യ ഹരജിയും രാജ്യത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എം പിമാര്‍. രാജ്യസഭയിലെ ചോദ്യോത്തരവേളയിലാണ് വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നതിനെ എം പിമാര്‍ പരാമര്‍ശിച്ചത്. സമാജ്‌വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാള്‍ അമേരിക്കന്‍ സമ്മര്‍ദ്ദം മൂലമാണ് വിവരാവകാശ നിയമം നടപ്പാക്കിയതെന്ന് ആരോപിച്ചു.
ധൃതിപിടിച്ച് നടപ്പാക്കിയ നിയമമാണെന്ന് എന്‍സിപി അംഗം പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. മുറുക്കാന്‍ കടക്കാരനും ചായക്കടക്കാരനും മിസ്സൈല്‍ പരിപാടിയെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചും വിശദീകരണം ആരായാന്‍ സാധിക്കുന്ന നിയമമാണിത്. സര്‍ക്കാര്‍ ഈ നിയമത്തിന് ഭേദഗതി കൊണ്ടുവരണം. ഉദ്യോഗസ്ഥര്‍ ഈ നിയമംമൂലം തീരുമാനമെടുക്കാന്‍ ഭയപ്പെടുകയാണ്.- അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും ശ്രീലങ്കയും ഇത്തരം നിയമങ്ങളുണ്ടോയെന്ന് അഗര്‍വാള്‍ ചോദിച്ചു. ഈ നിയമം കൊണ്ടുവന്ന ജയറാം രമേശിനെ ജനങ്ങള്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയതും കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും പുറത്താക്കിയതും ഇത്തരം മിഥ്യാബോധം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. വിവരാവകാശ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസിലെ രാജീവ് ശുകഌയും ആവശ്യപ്പെട്ടു. വിവരാവകാശ നിയമത്തിനെതിരെയുള്ള പരാതികള്‍ പരിശോധിക്കുമെന്ന് സഹമന്ത്രി ജിതേന്ദ്ര സിങ് സഭയെ അറിയിച്ചു.
Next Story

RELATED STORIES

Share it