വിവരാവകാശ കമ്മീഷണര്‍ നിയമനം: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: വിവരാവകാശ കമ്മീഷണര്‍ നിയമന തീരുമാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ആര്‍ടിഐ കേരള ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനു, പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരുള്‍പ്പെടെ നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. അപേക്ഷകരുടെ യോഗ്യത, തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം, തിരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യത തുടങ്ങിയവ അടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാനാണു നിര്‍ദേശം. വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട ചട്ടവും ഇതുസംബന്ധിച്ച സുപ്രിംകോടതി നിര്‍ദേശങ്ങളും ലംഘിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം പോളിനെ നിയമനസമിതി ശുപാര്‍ശ ചെയ്തതെന്നാണ് ഹരജിയിലെ ആരോപണം.
Next Story

RELATED STORIES

Share it