വിവരാവകാശ കമ്മീഷണര്‍ നിയമനം: രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവ്

കൊച്ചി: മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം പോളിനെ നിയമിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി.
നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വഞ്ചിയൂര്‍ സ്വദേശി സോമനാഥന്‍ പിള്ള സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. വിന്‍സന്‍ എം പോളിനെ നിയമിച്ചത്, ഈ സ്ഥാനത്തിരിക്കാന്‍ യോഗ്യരായവരെ തഴഞ്ഞാണെന്നും ഹരജിയില്‍ പറയുന്നു.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വ്യവസായമന്ത്രി, വിന്‍സന്‍ എം പോള്‍ എന്നിവരെ കേസില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനവും ഹരജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it