വിവരാവകാശ കമ്മീഷണര്‍ക്ക് വിഎസ് കത്തുനല്‍കി

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഇത് പുനപ്പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് കത്തു നല്‍കി.
2016 ജനുവരി 27ലെ സര്‍ക്കാര്‍ ഉത്തരവിലാണ് മുഖ്യമന്ത്രി, മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവരെ വിവരാവകാശവുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയത്. വിവരാവകാശ നിയമത്തിന്റെ 24(4) വകുപ്പ് ഉപയോഗിച്ചാണ് ഇവരെയെല്ലാം ഒഴിവാക്കിയിരിക്കുന്നത്. ഇന്റലിജന്‍സ്-സുരക്ഷാ ഏജന്‍സികളെ മാത്രം ഒഴിവാക്കാനേ ഈ വകുപ്പ് ഉപയോഗിക്കാവൂ.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള മന്ത്രിമാര്‍ പലരും അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന സന്ദര്‍ഭത്തില്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് വിജിലന്‍സിനെ വിവരാവകാശ നിയമത്തില്‍ നിന്നൊഴിവാക്കിയത്. ഈ പശ്ചാത്തലത്തില്‍ ഫയലുകള്‍ വിളിച്ചുവരുത്തി ഇത് പുനപ്പരിശോധിക്കാന്‍ ഇടപെടണമെന്ന് വിഎസ് മുഖ്യ വിവരാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it