Kottayam Local

വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ചത് വ്യത്യസ്ത മറുപടികള്‍

പീരുമേട്: രാജ്യത്തെ പൊതു മേഖലാ  സ്ഥാപനമായ ബിഎസ്എന്‍എല്‍ ഓഫിസുകളില്‍ അനാവശ്യമായും ഉപയോഗശൂന്യമായും സൂക്ഷിച്ചു വച്ചിരിക്കുന്ന ടെലിഫോണ്‍ പോസ്റ്റുകളുടെ എണ്ണവും ലേലത്തിലൂടെ ലഭിച്ച തുകയും വിവരാവകാശ നിയമം അനുസരിച്ച് ചോദിച്ചപ്പോള്‍ അപേക്ഷകന് ലഭിച്ചത് വ്യത്യസ്ത മറുപടികള്‍.
വിവരാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസാമി ഡല്‍ഹിയിലെ ബി എസ് എന്‍ എല്ലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലേക്ക് അയച്ച അപേക്ഷയുടെ ഭാഗമായി സ്ഥാപനത്തിന്റെ വിവിധ സര്‍ക്കിള്‍ ഓഫിസുകളില്‍ നിന്ന് ലഭിച്ച 150  മറുപടികളില്‍ മൂന്നു ഓഫിസുകള്‍ ഒഴികെ ബാക്കി വരുന്ന ഓഫിസുകളില്‍ സൂക്ഷിച്ചിട്ടുള്ള ടെലിഫോണ്‍ പോസ്റ്റുകളുടെ എണ്ണം 54725 ആണ് എന്നാണ് മറുപടികളില്‍ നിന്ന് വ്യക്തമായത്. പോസ്റ്റുകളുടെ ലേലത്തിലൂടെ സ്ഥാപനത്തിന് ലഭിച്ചത് 24 കോടി 74 ലക്ഷം രൂപയും .  ഈ ഇനത്തില്‍  ലഭിച്ചത് അഞ്ചു കോടി ഏഴു ലക്ഷം ആണ്. രാജ്യത്തു അഹമ്മദാബാദ് സര്‍ക്കിള്‍ ആണ് രണ്ടാം സ്ഥാനത്തു എത്തിയത്. ലേലത്തില്‍ ലഭിച്ച തുക മൂന്നു കോടി 98 ലക്ഷം രൂപ ആണ്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ആണ് കണക്കുകള്‍ ചോദിച്ചു വിവരാവകാശ അപേക്ഷ നല്‍കി ഇരുന്നുവെങ്കിലും മിക്കവാറും ഓഫി സുകള്‍ അപേക്ഷ കൈപ്പറ്റിയതിനു ശേഷം ആണ് ലേല നടപടികള്‍ പൂര്‍ത്തീകരിച്ചു തുകയുടെ കണക്കുകള്‍ ഗിന്നസ് മാടസാമിയിനെ അറിയിച്ചത്. ഇദ്ദേഹം നല്‍കിയ ഒരൊറ്റ അപേക്ഷ കാരണം ഉദ്യോഗസ്ഥര്‍ മറന്നു പോയ പോസ്റ്റുകളെ ലേലത്തിലൂടെ സ്ഥാപനത്തിന് വരുമാനമാക്കാന്‍ സാധിച്ചു. പട്യാല സര്‍ക്കിള്‍ തന്റെ കൈവശം 10193 എണ്ണം വരുന്ന ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റുകള്‍ വച്ചിരിക്കുന്നതായി മറുപടി കൊടുത്തപ്പോള്‍ അവിടെ ലേല നടപടികള്‍ ഒന്നും തന്നെ നാളിതുവരെ തുടങ്ങിട്ടില്ല എന്ന വിവരവും പുറത്തായി.
നിലവില്‍ ഫോണ്‍ കണക് ഷന്‍ ഫൈബര്‍ കേബിള്‍ മുഖേന ആയതിനാല്‍ ജി ഐ, ട്യൂബുലാര്‍ പോസ്റ്റുകളുടെ ആവശ്യം ബി എസ് എന്‍ എല്ലിന്  വരുന്നില്ല. കോയമ്പത്തൂര്‍, തൂത്തുക്കുടി,  മാന്ദ്യ എന്നീ സര്‍ക്കിള്‍ ഓഫിസുകള്‍ വിവരാവകാശ നിയമം 8(1)(ഡി ) അനുസരിച്ച് വ്യാപാര രഹസ്യം ആയതിനാല്‍ വിവരം ലഭ്യമാക്കാന്‍ സാധിക്കില്ല  എന്ന് അപേക്ഷകനെ അറിയിച്ചു. രാജ്യത്തെ സ്വന്തം പൊതു മേഖലാ  സ്ഥാപനം ആയ ബി എസ് എന്‍ എല്‍ നഷ്ടത്തിലുടെ അഞ്ചാം സ്ഥാനത്തു ഉള്ളപ്പോ ള്‍  ജനങ്ങള്‍ക്ക് പൊതു താല്പര്യം ഉള്ള ഈ  വിഷയത്തില്‍ ഒരേ നിയമം എങ്ങെനെ രണ്ട് രീതിയില്‍ നടപ്പാക്കുന്നത് എന്ന കാര്യം ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഗിന്നസ് മാട സാമി.

തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കുന്നത്
കോര്‍പറേറ്റ് താല്‍പര്യങ്ങള്‍: കാനം രാജേന്ദ്രന്‍ ചേര്‍ത്തല: തൊഴില്‍ നിയമത്തിന്റെ സംരക്ഷണം തൊഴിലാളികള്‍ക്ക് അന്യമായെന്നും കോര്‍പറേറ്റ് താല്‍പര്യങ്ങളാണ് അവ സംരക്ഷിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മില്‍മ വര്‍ക്കേഴ്‌സ് യൂനിയന്‍ (എ ഐ ടി യു സി) സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്തു.  തൊഴിലാളികളെ സംരക്ഷിക്കാനും ഇവര്‍ക്കുവേണ്ടി പോരാടാനും യൂനിയനുകള്‍ക്ക് കഴിയണം.
തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ യോജിച്ച പോരാട്ടത്തിലൂടെ ജനകീയ മുന്നേറ്റം നടത്തണമെന്നും കാനം പറഞ്ഞു. മില്‍മയുടെ 38 വര്‍ഷത്തെ പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിേപാര്‍ട്ട് സമര്‍പ്പിക്കുന്നതോടെ മേഖലയില്‍ സമഗ്രമാറ്റം വരുത്തുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. എന്‍ എസ്എസ് യൂനിയന്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ കെ അഷറഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി അനില്‍കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍നായര്‍, സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. എം കെ ഉത്തമന്‍, എ ഐ ടി യു സി ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. വി മോഹന്‍ദാസ്, എം സി സിദ്ധാര്‍ത്ഥന്‍, തോമസ് എബ്രഹാം, കെ എസ് മധുസൂതനന്‍നായര്‍, എസ് രാജേന്ദ്രന്‍പിള്ള  സംസാരിച്ചു.

വന്യജീവികള്‍ ഇറങ്ങിയാല്‍ അറിയിക്കുന്നതിന് എസ്എംഎസ്
മുന്നറിയിപ്പ് സംവിധാനം നടപ്പാക്കും: മന്ത്രി കെ രാജുശബരിമല: വന്യജീവികള്‍ നാട്ടില്‍ ഇറങ്ങിയാല്‍ ഉടന്‍ വനം വകുപ്പിനെ അറിയിക്കുന്നതിനുള്ള എസ്എംഎസ് മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു.  അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരെ അടിയന്തര സാഹചര്യത്തില്‍ സന്നിധാനത്തു നിന്നു പമ്പയില്‍ എത്തിക്കുന്നതിനുള്ള വനം വകുപ്പിന്റെ ഓഫ് റോഡ് ആംബുലന്‍സിന്റെ ഉദ്ഘാടനം പമ്പയില്‍ നിര്‍വഹിച്ചു.
വനത്തില്‍ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. വനത്തിനുള്ളില്‍ നിന്ന് രുചിയുള്ള ഭക്ഷണം തേടിയാണ് വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് വന്യ ജീവി സാന്നിധ്യം വനം വകുപ്പിനെ അറിയിക്കുന്നതിനുള്ള എസ്എംഎസ് മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. തീര്‍ത്ഥാടന പാതയില്‍ ആന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ സാന്നിധ്യം വന പാലകരെ അറിയിക്കുന്നതിന് സഹായകമാവുന്ന വൈല്‍ഡ് വാച്ച് എന്ന ആപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ആനയെ കാണുന്ന നിമിഷം തന്നെ ആപ്പില്‍ ഒറ്റ ക്ലിക്കിലൂടെ സന്ദേശം വനം വകുപ്പ്, പോലീസ്, എലിഫന്റ് സ്‌ക്വാഡ്, പോലിസ് കണ്‍ട്രോള്‍ റൂമുകളിലേക്ക് നല്‍കാന്‍ തീര്‍ഥാടകര്‍ക്ക് സാധിക്കും. ജിപിഎസ് സംവിധാനത്തിലൂടെ ഉടന്‍ തന്നെ സന്ദേശം അയച്ച സ്ഥലം കണ്ടെത്തി ഉടന്‍ അവിടെ എത്താന്‍ അധികൃതര്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ആപ്പ് വികസിപ്പിച്ചിട്ടുള്ളത്. പെരുനാട് ഗ്രാമപഞ്ചായത്ത് അംഗം രാജന്‍ വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സി കെ ഹാബി, ജോഷി ആന്റണി, സിബി കൊറ്റനെല്ലൂര്‍ സംസാരിച്ചു. ആംബുലന്‍സ് സന്നിധാനത്ത് ഗവണ്‍മെന്റ് ആശുപത്രിയിലായിരിക്കും സജ്ജീകരിക്കുക.
Next Story

RELATED STORIES

Share it