Flash News

വിവരവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

വിവരവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍
X


അഹമ്മദാബാദ്: ഗുജറാത്തില്‍ വിവരാവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും മുന്‍ എംപിയുമായ ദിനു സോളങ്കി അറസ്റ്റില്‍. സൗരാഷ്ട്ര സ്വദേശിയായ ആര്‍ടിഐ ആക്ടിവിസ്റ്റ് അമിത് ജേതവയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പ്രത്യേക സിബിഐ കോടതിക്കു മുമ്പാകെ ദിനു സോളങ്കി കീഴടങ്ങുകയായിരുന്നു. സോളങ്കിയെ പിന്നീട് അഹമ്മദാബാദിലെ സബര്‍മതി ജയിലിലേക്ക് കൊണ്ടുപോയി. 2010 ല്‍ ഗുജറാത്ത് ഹൈക്കോടതിക്കു പുറത്തുവച്ചായിരുന്നു വിവരാവകാശ പ്രവര്‍ത്തകനായ അമിത് ജേതവയെ വെടിവച്ചു കൊന്നത്. ഗിര്‍ വനത്തില്‍ നടക്കുന്ന അനധികൃത ചുണ്ണാമ്പു ഖനനത്തിനെതിരേ ഹര്‍ജി ഫയല്‍ ചെയ്തതിനു പിന്നാലെയായിരുന്നു കൊലപാതകം. നേരത്തേ കേസ് അന്വേഷിച്ച അഹമ്മദാബാദ് െ്രെകംബ്രാഞ്ച് സോളങ്കിക്ക് ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും 2013ല്‍ സിബിഐ ഇയാള്‍ കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു.



[related]
Next Story

RELATED STORIES

Share it