Flash News

'വിവര'മറിയാന്‍ ഇനി ശ്രീലങ്കയും

കൊളംബോ: വര്‍ഷങ്ങളായി അംഗീകാരം കാത്തുകിടന്ന വിവരാവകാശ ബില്ലിന് ശ്രീലങ്കയില്‍ അംഗീകാരമായി.വോട്ടെടുപ്പുപോലും ഇല്ലാതെയാണ് ബില്ല് പാര്‍ലമെന്റില്‍ അംഗീരിച്ചത്. ചില ഭേദഗതികളോടെ ബില്‍ അംഗീകരിക്കപ്പെട്ട വിവരം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് പുറത്തുവിട്ടത്. 2004 മുതല്‍ ബില്ലിനായി പലചര്‍ച്ചകളും നടന്നുവരികയാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നത് ശരിയല്ലെന്നുമുള്ള ബോധ്യത്താലാണ് സര്‍ക്കാര്‍ ബില്‍ പാസാക്കുന്നതിനായി പരിശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it