Second edit

വിവരം കൊണ്ടുള്ള ലാഭം



ഒരുകാലത്ത് കൊള്ളലാഭമെടുക്കുന്നതിന് പെട്രോളിയം എത്ര പ്രധാനമായിരുന്നുവോ അതുപോലെയാണിപ്പോള്‍ വിവരങ്ങള്‍. നാം വാട്‌സ്ആപ്പും ഫേസ്ബുക്കും ട്വിറ്ററും ലിന്‍ക്ഡ് ഇനും ഉപയോഗിക്കുമ്പോള്‍ ചില വിവരങ്ങള്‍ കമ്പനികള്‍ക്കു നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍, ഓണ്‍ലൈന്‍ വഴി ഉപഭോക്തൃവസ്തുക്കള്‍ വാങ്ങുമ്പോള്‍ നമ്മുടെ ശീലങ്ങളെപ്പറ്റി, അഭിരുചികളെക്കുറിച്ച്, ധനശേഷിയെക്കുറിച്ച് ചില വിവരങ്ങള്‍ മറ്റുള്ളവര്‍ക്കു ലഭിക്കുന്നു. ഒരു കമ്പോള ഗവേഷണകേന്ദ്രത്തിന്റെ അഭിപ്രായത്തില്‍, പുതിയ ഡിജിറ്റല്‍ പ്രപഞ്ചം 2025 ആവുമ്പോള്‍ 180 ബീറ്റാബൈറ്റ് വിവരമാണ് ശേഖരിക്കുക (180നുശേഷം 21 പൂജ്യം). ഒരു ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വഴി ഇതൊക്കെ കൈമാറുന്നതിന് 4500 കോടി വര്‍ഷം വേണ്ടിവരുമത്രേ. പെട്രോളിയം ശേഖരം പോലെ വിലപിടിച്ചതാണീ വിവരശേഖരം. പെട്രോളിയം ശുദ്ധീകരിക്കുന്നതുപോലെ അവയില്‍നിന്ന് ഉപകാരപ്രദമായത് വേര്‍തിരിച്ചു വില്‍ക്കുന്നത് ലാഭകരമാണ്. അതുകൊണ്ടുതന്നെ അവയുടെ മേലുള്ള നിയന്ത്രണവും പ്രധാനമാണ്. ഫേസ്ബുക്ക് പത്തറുപത് ജീവനക്കാര്‍ മാത്രമുള്ള വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും വലിയ വിലകൊടുത്തു വാങ്ങിയത് അവ ഭാവിയില്‍ വലിയ ഭീഷണിയാവുമെന്നു ഭയന്ന് മാത്രമല്ല; അവ ശേഖരിക്കുന്ന വിവരങ്ങളുടെ വിപണനമൂല്യവും പരിഗണിച്ചാണ്. ഉപഭോക്താക്കളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ വിവരം ലഭിക്കും.
Next Story

RELATED STORIES

Share it