വിഴിഞ്ഞത്തെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ന് മടക്കി അയക്കും

വിഴിഞ്ഞം: ഹൈദരാബാദില്‍ നിന്ന് ജോലി തേടി വിഴിഞ്ഞത്തെത്തിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ന് ഹൈദരാബാദിലേക്ക് മടക്കി അയക്കുമെന്ന് വിഴിഞ്ഞം പോലിസ് അറിയിച്ചു. അതിനിടെ അഭയാര്‍ഥികള്‍ തലസ്ഥാനത്തെത്തിയ സംഭവത്തില്‍ പോലിസും ഐബിയും പ്രത്യേക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആറുമാസം പ്രായമുള്ള കൈക്കുഞ്ഞും പ്രായ പൂര്‍ത്തിയാവാത്ത ഒരു കുട്ടിയും ഒരുസ്ത്രീയും രണ്ടു പുരുഷന്‍ മാരുമുള്‍പ്പെടെ ഒരു അഭയാര്‍ഥി കുടുംബത്തിലെ അഞ്ചുപേരാണ് കഴിഞ്ഞ ദിവസം രാവിലെ വിഴിഞ്ഞത്തെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞം പോലിസ് ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹൈദരാബാദില്‍ ജോലി ചെയ്താലും പൈസ കിട്ടാറില്ലെന്നും ഇതുകാരണമാണ് ജോലി അന്വേഷിച്ച് കേരളത്തിലെത്തിയതെന്നുമാണ് ഇവര്‍ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. കേരളത്തില്‍ തങ്ങാന്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അനുവാദമില്ലാത്തിനാല്‍ ഇവരെ ഇന്ന് ഉച്ചയോടെ പോലിസ് അകമ്പടിയോടെ ഹൈദരാബാദിലേക്ക് മടക്കി അയക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it