thiruvananthapuram local

വിഴിഞ്ഞം പുനരധിവാസ പാക്കേജ് നടപ്പാക്കാത്തതിനെതിരേ സമരം



വിഴിഞ്ഞം: തുറമുഖ പദ്ധതിയിലെ പുനരധിവാസ പാക്കേജ് നടപ്പാക്കാത്ത അധികൃതര്‍ക്കെതിരേ  വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി  നൂറുകണക്കിന് പ്രദേശവാസികള്‍ അണിനിരന്ന പ്രതിഷേധ മാര്‍ച്ചും തുടര്‍ന്ന് നടന്ന ധര്‍ണയും  സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉത്ഘാടനം ചെയ്തു. തുറമുഖ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ച് 500 ദിവസം പിന്നിട്ടെങ്കിലും പ്രാദേശിക തലത്തില്‍നിന്ന് ഒരാള്‍ക്കും പോലും ഇതുവരെ നിര്‍മാണ കമ്പനിയായ  അദാനിഗ്രൂപ്പുകാര്‍ ഒരു തൊഴിലും നല്‍കിയിട്ടില്ലെന്നെും പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് പലപ്പോഴായി മന്ത്രിതലത്തിലും ഉദ്യോഗിക തലത്തിലും നിരവധി ചര്‍ച്ചകള്‍ നടത്തിയതല്ലാതെ നാളിതുവരെ യാതൊന്നും ചെയ്തില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. മല്‍സ്യമേഖല, പാര്‍പിടം, വിദ്യാഭ്യാസം, സാമൂഹികം, തൊഴില്‍, അരോഗ്യം, യുവജനം തുടങ്ങിയ ആറ് മേഖലകളിലായി വിവിധ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. കരമടിക്കാര്‍ക്ക് അനുവധിച്ച 2.5 ലക്ഷം പുനരധിവാസ പാക്കേജ് പുനപ്പരിശോധിക്കുക,  ഇന്ധചെലവിന്റെ നഷ്ടം പരിഹരിക്കാന്‍ 10 ലിറ്റര്‍ ഇന്ധനം ദിനംപ്രതി സൗജന്യമായി നല്‍കുക, പ്രദേശത്തെ ഭവന രഹിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുക, തെരുവു വിളക്ക് സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. ഡോ. ശശിതരൂര്‍ എംപി, അഡ്വ. എം വിന്‍സെന്റ് എംഎല്‍ എ, ഡോ. നീലലോഹിതദാസന്‍ നാടാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷൈനി, എന്‍എ റഷീദ്, ഇടവക വികാരി ഫാദര്‍വില്‍ഫ്രഡ് വി, വിഴിഞ്ഞം തെക്കുഭാഗം ജമാത്ത് പ്രസിഡന്റ യൂസഫ്ഖാന്‍, കോണ്‍ഗ്രസ് വിഴിഞ്ഞം മണ്ഡലം പ്രസിഡന്റ് മുജീവ് റഹ്മാന്‍, ഇടവക സെക്രട്ടറി ഇസാഖ് ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it