Flash News

വിഴിഞ്ഞം പദ്ധതി : സര്‍ക്കാരിന്റെ നിലവിലെ അറ്റമൂല്യം പൂജ്യത്തിലും താഴെ



തിരുവനന്തപുരം: സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ അറ്റമൂല്യം (നെറ്റ് പ്രസന്റ് വാല്യു-എന്‍പിവി) മൈനസ് 3,866.33 കോടി. സഹ ഉടമസ്ഥരായ അദാനി പോര്‍ട്‌സിന്റെ അറ്റമൂല്യം 607.19 കോടി. സര്‍ക്കാരിന്റെ നിക്ഷേപം 5071 കോടി (67 ശതമാനം)യും സ്വകാര്യ കമ്പനിയുടെ നിക്ഷേപം 2,454 കോടിയു(33ശതമാനം) മായിരിക്കുമ്പോഴാണ് അറ്റമൂല്യത്തിലെ അന്തരം ശ്രദ്ധേയമാവുന്നത്. ഒരു പദ്ധതിയുടെ ധനപരമായ നേട്ടങ്ങളും ചെലവുകളും തമ്മിലുള്ള വ്യത്യാസം നിലവിലുള്ള വിലനിരക്കില്‍ കണക്കാക്കുന്നതാണ് നെറ്റ് പ്രസന്റ് വാല്യു. പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ എന്‍പിവി പൂജ്യത്തിലാണെങ്കില്‍ അത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ പാടില്ലെന്നാണ് പിപിപി പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം. ഇവിടെ വിഴിഞ്ഞം പദ്ധതിയില്‍ എന്‍പിവി പൂജ്യം മാത്രമല്ല, മൈനസ് 3,866 കോടിയാണ്. എന്നു പറഞ്ഞാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിഴിഞ്ഞം ഉപേക്ഷിക്കേണ്ട പദ്ധതിയാണ് എന്നര്‍ഥം. സര്‍ക്കാരിന് ലഭിക്കുന്നത് പൂജ്യത്തിലും താഴെയാണെങ്കിലും അദാനി പോര്‍ട്‌സിന് 607.19 കോടിയാണ് എന്‍പിവി ലഭിക്കുന്നതെന്നാണ് സിഎജി കണ്ടെത്തിയത്. മാത്രവുമല്ല, കുളച്ചല്‍ തുറമുഖവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് കൂടുതലുമാണ്. കുളച്ചലില്‍ 1.6 ദശലക്ഷം ടിഇയു ശേഷിയുള്ള തുറമുഖത്തിന്റെ കണക്കാക്കപ്പെട്ട മൊത്തം ചെലവ് 3,693.48 കോടി. അതായത് ഒരു എംടിഇയുവിന് 2308.43 കോടി. വിഴിഞ്ഞത്ത് ഇത് 3271 കോടിയായിരുന്നു. യന്ത്രസാമഗ്രികളുടെ ചെലവ് കണക്കാക്കിയതിലെ യുക്തിരഹിതവും അന്യായവുമായ നിരക്കായിരുന്നു ചെലവ് കൂടാന്‍ ഇടയാക്കിയതെന്ന് സിഎജി വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it