വിഴിഞ്ഞം പദ്ധതി: ജീവനോപാധി നഷ്ടപരിഹാര തുക വിതരണം നാളെ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ തുറമുഖ പദ്ധതി പ്രദേശത്തെ ജീവനോപാധി നഷ്ടപ്പെട്ട 731 കരമടി മല്‍സ്യത്തൊഴിലാളികള്‍ക്ക് ആളോഹരി നഷ്ടപരിഹാര തുകയായ 5.60 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാളെ ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം തൈക്കാട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. 731 കരമടി മല്‍സ്യത്തൊഴിലാളികള്‍ക്ക് 40.52 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. വിഴിഞ്ഞം, മുല്ലൂര്‍, കോട്ടപ്പുറം, അടിമലത്തുറ പ്രദേശങ്ങളിലെ മല്‍സ്യബന്ധന വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ജീവനോപാധി നഷ്ടപരിഹാരം നല്‍കുന്നത്. 1734 യന്ത്രവല്‍കൃത യാനങ്ങള്‍ക്ക് അധിക മണ്ണെണ്ണ വിതരണത്തിനായി 5.83 കോടി ഇതിനകം ചെലവഴിച്ചതായി വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് എംഡി ഡോ. ജയകുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it