വിഴിഞ്ഞം പദ്ധതി; ആശങ്കകള്‍ പരിശോധിക്കുമെന്ന് മന്ത്രി

കൊച്ചി: വിഴിഞ്ഞം പദ്ധതിയിലെ ആശങ്കകളും അഭിപ്രായങ്ങളും പരിശോധിക്കുമെന്ന് തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍, എല്‍ഡിഎഫിന്റെ നേരത്തെയുണ്ടായിരുന്ന നിലപാടില്‍ മാറ്റമില്ലെന്നും കേരളത്തിനും ജനങ്ങള്‍ക്കും ഗുണകരമായ നിലയില്‍ സുതാര്യത ഉറപ്പുവരുത്തി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ത്തിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ പരിശോധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. തുടര്‍നടപടികളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ചെറുതുറമുഖങ്ങളുടെ നവീകരണത്തിനാണ് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുന്നത്. തുറമുഖങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനാവശ്യമായ പദ്ധതി തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വല്ലാര്‍പാര്‍ടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ എങ്ങനെ കേരളത്തിന് പൂര്‍ണമായും ഗുണപ്രദമാക്കാനാവുമെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പുരാവസ്തു വകുപ്പിന്റെ കീഴിലെ ജില്ലാ പൈതൃക മ്യൂസിയങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഫോര്‍ട്ട്‌കൊച്ചി ബാസ്റ്റിന്‍ ബംഗ്ലാവും തൃപ്പൂണിത്തുറ ഹില്‍പാലസും അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്താന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it