വിഴിഞ്ഞം: നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിനു ലഭിച്ച പരിസ്ഥിതി അനുമതി കേസില്‍ കക്ഷിചേരണമെന്ന അപേക്ഷയില്‍ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രിംകോടതി.
കേസില്‍ കക്ഷിചേരാനായി വലിയതുറ സ്വദേശി ആന്റോ ഏലിയാസ് നല്‍കിയ അപേക്ഷയി ല്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്കകം കക്ഷികള്‍ നിലപാട് അറിയിക്കണം. ജസ്റ്റിസ് വിക്രംജിത് സെ ന്‍ അധ്യക്ഷനായ ബെഞ്ച്, ചേംബറിലാണ് അപേക്ഷ പരിശോധിച്ചത്.
വിഴിഞ്ഞം തുറമുഖത്തിനു ലഭിച്ച പരിസ്ഥിതി അനുമതി ചോദ്യംചെയ്തുള്ള ഹരജികളി ല്‍ വാദംകേള്‍ക്കാന്‍ അധികാരമുണ്ടെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ തുറമുഖ കമ്പനിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നല്‍കിയ ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ഈ കേസില്‍ കക്ഷിചേരണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ഹരിത ട്രൈബ്യൂണലിലുള്ള കേസി ല്‍ കക്ഷിയാണെന്നും നടപടിക ള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള നോട്ടീസ് തനിക്കു ലഭ്യമായില്ലെന്നും ഹരജിയില്‍ പറയുന്നു.
വിഴിഞ്ഞം തുറമുഖപദ്ധതി നി ര്‍മാണം തടയണമെന്ന മറ്റൊരു അപേക്ഷയും ഹരജിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യം കേസി ല്‍ കക്ഷിചേരാന്‍ അനുവദിച്ചതിനു ശേഷം മാത്രമേ കോടതി പരിഗണിക്കുകയുള്ളൂ. ഹരജികള്‍ കോടതിയുടെ പരിഗണനയിലിരിക്കെ പദ്ധതിക്കായി ഡ്രഡ്ജിങ് ഉ ള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് ഹരജിയിലെ പ്രധാന ആരോപണം.
Next Story

RELATED STORIES

Share it