വിഴിഞ്ഞം നിര്‍മാണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍മാണോദ്ഘാടനവും ഇന്നു വൈകീട്ട് 4.30നു വിഴിഞ്ഞം മുക്കോലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ മന്ത്രി കെ ബാബു അധ്യക്ഷനായിരിക്കും. തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് പദ്ധതി സംബന്ധിച്ച് സര്‍ക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ സന്തോഷ് കുമാര്‍ മൊഹാപത്ര വിഴിഞ്ഞം തുറമുഖപദ്ധതി വിശദീകരിക്കും. സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാരായ വി കെ ഇബ്രാഹീംകുഞ്ഞ്, പി ജെ ജോസഫ്, രമേശ് ചെന്നിത്തല, കെ പി മോഹനന്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ്, വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും. സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 1000 ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് നിര്‍മാണച്ചുമതലയുള്ള അദാനി പോര്‍ട്ട് അറിയിച്ചു. പദ്ധതിക്ക് ആവശ്യമായ 203 ഏക്കര്‍ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി. ബാക്കിയുള്ള 23 ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം, വിഴിഞ്ഞം ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാനാണ് എല്‍ഡിഎഫ് തീരുമാനം.



Next Story

RELATED STORIES

Share it