thiruvananthapuram local

വിഴിഞ്ഞം തുറുമുഖം; ട്രഡ്ജിങ് ജോലികള്‍ ഇന്ന് പുനരാരംഭിക്കും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി നടക്കുന്ന ട്രഡ്ജിങ് ഇന്നു പുനരാരംഭിച്ചേക്കും. കടലിനടിയിലെ മണ്ണ് തുരക്കുന്ന ശാന്തി സാഗര്‍ എന്ന ട്രഡ്ജറിലെ സെമി റോക്ക് കട്ടറിന്റെ മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള ജോലികള്‍ക്കായാണ് കഴിഞ്ഞ രണ്ട് ദിവസമായി ട്രഡ്ജിങ് നിര്‍ത്തി വച്ചിരുന്നത്.
ഇന്ന് ഉച്ചയോടെ ട്രഡ്ജിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് എന്‍ജിനിയറിങ് വിഭാഗം അധികൃതര്‍ അറിയിച്ചു. മാസത്തില്‍ ഒരു തവണ ഇത്തരത്തില്‍ മെയിന്റനന്‍സ് ജോലികള്‍ക്കായി ട്രഡ്ജിങ് ജോലികള്‍ നിര്‍ത്തി വയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നിലവില്‍ ട്രഡ്ജിങ് നടത്താന്‍ അനുയോജ്യമായ കടലിന്റെ അടിത്തട്ടും പാറകളുടെ സാന്നിധ്യം കുറവായതും കടല്‍ കുഴിക്കാന്‍ അനുകൂല ഘടകങ്ങളാണ്. ഇതുവരെ 20 മീറ്റര്‍ വരെ ആഴത്തില്‍ ട്രഡ്ജിങ് നടത്തി കഴിഞ്ഞു.
അതേസമയം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായുളള റോഡു നിര്‍മാണവും പുരോഗമിക്കുകയാണ്. കരിമ്പള്ളിക്കരയില്‍ നിന്നു കടല്‍ തീരം വഴി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ തുടങ്ങിയ റോഡ് നിര്‍മാണം അവസാന ഭാഗമായ മുല്ലൂരിനു സമീപം എത്തി.
നിര്‍മാണത്തിനു തടസ്സമായി നിന്ന പാറക്കെട്ടുകള്‍ പൊളിക്കുന്നതിനുള്ള പണികളും ആരംഭിച്ചിട്ടുണ്ട്. റോഡ് പണി പൂര്‍ത്തിയാവുന്നതോടെ തുറമുഖത്തിന്റെ മറ്റ് അടിസ്ഥാന സൗകര്യവികസനത്തിനായുള്ള ജോലികള്‍ക്കും വേഗത കൂടും. തുറമുഖ നിര്‍മാണം കാണാന്‍ നിരവധിപേരാണ് പ്രതിദിനം വിഴിഞ്ഞത്തെത്തുന്നത്.
Next Story

RELATED STORIES

Share it