വിഴിഞ്ഞം തീരത്ത് അതിസൂക്ഷ്മ കടല്‍ജീവി സാന്നിധ്യം

തിരുവനന്തപുരം: വിഴിഞ്ഞം കടലില്‍ ഇന്ത്യയിലെ ഏറ്റവും ചറിയ കടല്‍പ്പുഴുവിനെ കണ്ടെത്തി. 2015 മുതലുള്ള പഠന ഗവേഷണങ്ങളില്‍ അക്വാട്ടിക് ബയോളജി വിദഗ്ധന്‍ ബിജുകുമാറും ഗവേഷകവിദ്യാര്‍ഥി ദീപാ പിള്ളയുമാണ് ഇതു കണ്ടെത്തിയത്. കേവലം രണ്ടു സെമീ വലുപ്പമുള്ള ഈ ജീവി 'തൈയോ ബിജ്ജുയി' എന്ന നാമത്തിലാണ് ഇനി അറിയപ്പെടുക. സൗത്ത് ആഫ്രിക്കന്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫ. അഹ്മദ് തന്ദറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ഈ ഗവേഷണ ഫലം അംഗീകരിച്ചിട്ടുണ്ട്.
വിഴിഞ്ഞത്തു മാത്രം കാണപ്പെടുന്ന പ്രത്യേക ഇനം കടല്‍ജീവിയാണിതെന്ന് ബിജുകുമാര്‍ തന്റെ ഗവേഷണപ്രബന്ധത്തില്‍ പറയുന്നു. കടലിന്റെ അടിത്തട്ടിലാണ് ഇവ ജീവിക്കുന്നത്. ചുവപ്പു കലര്‍ന്ന തവിട്ടു നിറമാണ് ഈ അപൂര്‍വ ജീവിക്ക്. കുഴലുകള്‍പോലെ രോമരാജികളും ഇവയ്ക്കുണ്ടത്രേ. ഇന്ത്യന്‍ കടലില്‍ ഗവേഷകര്‍ 179 കടല്‍പ്പുഴുക്കളെ കണ്ടെത്തിയിട്ടുള്ളതില്‍ 37 ഇനങ്ങളും കേരള തീരത്തുതന്നെയാണ്. വൈല്‍ഡ് ലൈഫ് സംരക്ഷണ നിയമത്തില്‍ ഇവ മല്‍സ്യബന്ധനത്തിന്റെ ഭാഗമായി കോരുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് സമുദ്ര ഗവേഷണ വിഭാഗം പറയുന്നു. കടല്‍ജീവികളുടെ ആവാസവ്യവസ്ഥയില്‍ മുഖ്യ പങ്കുവഹിക്കുന്ന ഈ സൂക്ഷ്മ ജീവികള്‍ സമുദ്രതാപം നിയന്ത്രിക്കുന്നതിലും പങ്കുവഹിക്കുന്നു.
Next Story

RELATED STORIES

Share it