വിഴിഞ്ഞം കരാര്‍: എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന ഹരജി തള്ളി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ ഇടയ്ക്കു വച്ച് അവസാനിപ്പിച്ചാല്‍ കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന വ്യവസ്ഥ സര്‍ക്കാരിന് ഒരുതരത്തിലും ബാധ്യതയല്ലെന്നും നിഷ്‌കര്‍ഷിച്ച രീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്. കരാര്‍ സംബന്ധിച്ച് ജ. സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനു മുമ്പാകെയുള്ള വാദം പൂര്‍ത്തിയാക്കി. കരാറിനെക്കുറിച്ച് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന ജോസഫ് വിജയന്റെ ഹരജി കമ്മീഷന്‍ തള്ളി. ജോസഫ് വിജയന് ഇനിയെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ 14നു മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നു നിര്‍ദേശിച്ച ജ. സി എന്‍ രാമചന്ദ്രന്‍ നായര്‍, വാദം തുടരേണ്ടതില്ലെന്നും വ്യക്തമാക്കി.
Next Story

RELATED STORIES

Share it