Flash News

വിഴിഞ്ഞം:നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കണമെന്ന് വിഎസ്

വിഴിഞ്ഞം:നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കണമെന്ന് വിഎസ്
X


തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. വിഎസ് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിഴിഞ്ഞം പദ്ധതിയിലെ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ മതിയെന്നും കത്തില്‍ പറയുന്നു. വിഴിഞ്ഞം പദ്ധതിയുടെ ബെര്‍ത്ത് ടെര്‍മിനലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നതിനിടയിലാണ് വിഎസിന്റെ കത്ത് പുറത്തുവരുന്നത്.
വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it